പൊന്നാനിയില്‍ ബസ്സ് പുറകോട്ട് എടുക്കുന്നതിനിടെ കണ്ടക്ടറുടെ കാലില്‍ തട്ടി അപകടം: കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്

പൊന്നാനി:ചാവക്കാട് പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗ്ലോബ് എന്ന ബസ് ഇന്ന് ഉച്ചക്ക് 12:15 ഓടെ പൊന്നാനി സ്റ്റാന്റില്‍ വെച്ച് പുറകോട്ട് എടുക്കുന്നതിനിടെയാണ് അതേ ബസ്സിലെ കണ്ടക്ടറുടെ കാലില്‍ തട്ടി അപകടം ഉണ്ടായത്.

അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്ക് പറ്റിയ ചാവക്കാട് മടേക്കടവ് സ്വദേശി കണ്ടക്ടര്‍ അന്‍സാര്‍ എന്നവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി പൊന്നാനി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top