വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു


വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തിൻ്റെ വികസന സദസ് വള്ളിക്കുന്ന് അത്താണിക്കൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കുഞ്ചൻ നമ്പ്യാർ സ്മാര സമിതി ചെയർമാൻ കെ. ജയദേവൻ ഉദ്ഘാടനം നിർവ്വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് . ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് മനോജ് കോട്ടാശ്ശേരി സ്വാഗതം പറഞ്ഞു.

സംസ്ഥാന സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജെഡി ഓഫീസ് സ്റ്റാഫ് പ്രശാന്ത് അവതരിപ്പിച്ചു, വള്ളിക്കുന്ന്ഗ്രാമപഞ്ചായത്തിൻ്റെ വികസന രേഖതുടരും വികസനം വളരും വള്ളിക്കുന്നിൻ്റെപ്രകാശന കർമംഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് . ഷൈലജ ടീച്ചർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.എച്ച്. നിനിത അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങളുടെവീഡിയോ പ്രദർശനം നടന്നു. വിവിധ മേഖലയിലെ ആളുകളുടെ ഓപ്പൺ ഫോറത്തിന് ആസൂത്രണ സമിതിഉപാധ്യക്ഷൻ പ്രേമൻ പരുത്തിക്കാട് നേതൃത്വം നൽകി.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കാലഘട്ടത്തിൽ വിവിധ ആവശ്യങ്ങൾക്ക് സ്ഥലം സംഭാവനയായി ചെയ്തവരേയും പഞ്ചായത്തിലെ ഹരിത കർമസേന, എസ് അംഗീകാരം നേടിയ കുടുംബശ്രീ, പ്രത്യേകനേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. സാമൂഹിക രാഷ്ട്രീയ പൊതുരംഗത്തെ നൂറിലധികംപേർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റിചെയർപേഴ്സൺ .കെ. രാധ നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top