മലപ്പുറം ജില്ലയില്‍ ആശങ്ക; ഇന്ന് 362 പേര്‍ക്ക് കൂടി കോവിഡ് 19

Concern in Malappuram district; Today, Kovid has 362 more people
സമ്പര്‍ക്കത്തിലൂടെ 326 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 1,999 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 4,773 പേര്‍ക്ക്
1,361 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 34,481 പേര്‍

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

മലപ്പുറം: ജില്ലയില്‍ ഇന്ന് 362 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. 326 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ ഉറവിടമറിയാതെയും 284 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരില്‍ പെരിന്തല്‍മണ്ണ എ.എസ്.പി. എം. ഹേമലതയും ഉള്‍പ്പെടും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 26 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ ഇതുവരെ 2,751 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 34,481 പേര്‍

34,481 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,687 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 413 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 15 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഏഴ് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 92 പേരും ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 105 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 76 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 145 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 760 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 31,571 പേര്‍ വീടുകളിലും 1,223 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

71,110 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 81,811 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 78,444 പേരുടെ ഫലം ലഭ്യമായതില്‍ 71,110 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 3,253 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

മലപ്പുറം ജില്ലയില്‍ ഇന്ന്  രോഗബാധ സ്ഥിരീകരിച്ചവര്‍

ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍

തച്ചനാട്ടുകര സ്വദേശിനി (47), ചങ്ങരംകുളം സ്വദേശി (24), വേങ്ങര സ്വദേശിനി (27), തിരൂര്‍ സ്വദേശി (30), കല്‍പകഞ്ചേരി സ്വദേശിനി (69), മംഗലം സ്വദേശി (65), വെളിയങ്കോട് സ്വദേശിനി (22), കാളികാവ് സ്വദേശിനി (24), എടപ്പാള്‍ സ്വദേശി (50), മഞ്ചേരി പയ്യനാട് സ്വദേശി (23), കുറ്റിപ്പാല സ്വദേശിനി (68), തിരൂര്‍ക്കാട് സ്വദേശി (26), ഫറോക്ക് സ്വദേശി (29), വാഴയൂര്‍ സ്വദേശിനി (26), കൊടക്കാട് സ്വദേശി (50), പാലക്കാട് സ്വദേശി (40), മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി (55), ഉപ്പട സ്വദേശി (63), താനാളൂര്‍ വട്ടത്താണി സ്വദേശിനി (29), മങ്ങാട്ടിരി സ്വദേശി (66), ശുകപുരം സ്വദേശിനി (27(, പുഴക്കാട്ടിരി സ്വദേശി (44), പൊന്നാനി സ്വദേശിനി (68).

ആരോഗ്യ പ്രവര്‍ത്തകര്‍

തിരൂര്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ (35), തിരൂര്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ (34), താനൂര്‍ പരിയാപുരം സ്വദേശിനി (47), എടരിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്‍ (28), മലപ്പുറം ജില്ലക്കാരിയായ 29 വയസുകാരി, ആലിപ്പറമ്പ് സ്വദേശി (25), മലപ്പുറം ജില്ലക്കാരിയായ 20 വയസുകാരി, മലപ്പുറം സ്വദേശിനി (34), കോട്ടക്കല്‍ സ്വദേശിനി (40), അല്‍ഷിഫ ആശുപത്രി ജീവനക്കാരി (28), താനാളൂര്‍ സ്വദേശിനി (50), അല്‍ഷിഫ ആശുപത്രി ജീവനക്കാരന്‍ (52), അല്‍ഷിഫ ആശുപത്രി ജീവനക്കാരി (35), അല്‍ഷിഫ ആശുപത്രി ജീവനക്കാരി (20), അല്‍ഷിഫ ആശുപത്രി ജീവനക്കാരി (24), വാഴയൂര്‍ സ്വദേശി (62), വഴിക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (33), എടരിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (23), എടരിക്കോട് ആശ വര്‍ക്കറായ 46 വയസുകാരി.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി ഓഫീസ് ജീവനക്കാര്‍ – രണ്ട് പേര്‍

പെരിന്തല്‍മണ്ണ സബ് കലക്ടറുടെ വസതി – രണ്ട് പേര്‍

ഭൂദാനം – 26

എരഞ്ഞിമങ്ങാട് – 4

താനൂര്‍ – 1

കൊണ്ടോട്ടി – 4

കണ്ണമംഗലം – 1

മമ്പാട് – 6

തിരൂര്‍ – 18

പുഴക്കാട്ടിരി – 6

പറപ്പൂര്‍ – 6

പരപ്പനങ്ങാടി – 2

കുറ്റിപ്പുറം – 1

പട്ടിക്കാട് – 1

എടയൂര്‍ – 1

ആലിപ്പറമ്പ് – 2

വേങ്ങര – 11

കോട്ടക്കല്‍ – 15

കൊടിഞ്ഞി – 7

വെളിമുക്ക് – 2

മാറാക്കര – 1

വളവന്നൂര്‍ – 5

കരുവമ്പ്രം – 2

പുത്തനങ്ങാടി – 2

പൂക്കോട്ടൂര്‍ – 1

പൊന്മുണ്ടം – 2

തിരുനാവായ – 1

ഇന്ത്യനൂര്‍ – 3

തൃക്കലങ്ങോട് – 1

പൊന്നാനി – 8

എടപ്പാള്‍ – 2

നന്നമ്പ്ര – 3

ഒതുക്കുങ്ങല്‍ – 6

പുലാമന്തോള്‍ – 1

എടരിക്കോട് – 1

ചുങ്കത്തറ – 12

എടക്കര – 2

കമ്പളക്കല്ല് – 2

മങ്കട – 5

നിലമ്പൂര്‍ – 10

വണ്ടൂര്‍ – 3

ചേലേമ്പ്ര – 1

താഴേക്കോട് – 1

പെരിന്തല്‍മണ്ണ – 6

കൊളത്തൂര്‍ – 3

തിരൂരങ്ങാടി – 2

മുതുവല്ലൂര്‍ – 1

അരീക്കോട് – 4

തവനൂര്‍ – 1

ഊര്‍ങ്ങാട്ടിരി – 1

പാപ്പിനിപ്പാറ – 1

കക്കാട് – 1

കോഡൂര്‍ വലിയാട് – 1

മഞ്ചേരി – 3

കാവനൂര്‍ – 1

ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള 59 പേര്‍ മറ്റു ജില്ലക്കാരായ നാല് പേര്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തമിഴ്‌നാട്ടില്‍ നിന്നെത്തിയവരായ പൊന്നാനി സ്വദേശി (33), പൊന്നാനി സ്വദേശി (65), പൊന്നാനി സ്വദേശി (67), കര്‍ണാടകയില്‍ നിന്നെത്തിയവരായ കൂട്ടിലങ്ങാടി സ്വദേശി (32), പരപ്പനങ്ങാടി സ്വദേശി (20), ഡല്‍ഹിയില്‍ നിന്നെത്തിയവരായ 21 വയസുകാരന്‍, എടമല സ്വദേശി (22), എടക്കര സ്വദേശി (20), മഹാരാഷ്ട്രയില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (47), ജമ്മു കശ്മീരില്‍ നിന്നെത്തിയ 25 വയസുകാരന്‍.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

സൗദിയില്‍ നിന്നെത്തിയവരായ നിലമ്പൂര്‍ സ്വദേശി (38), അച്ചനമ്പലം സ്വദേശി (37), തിരൂര്‍ സ്വദേശി (42), മലപ്പുറം സ്വദേശി (29), 41 വയസുകാരന്‍, 27 വയസുകാരന്‍, 26 വയസുകാരി, 23 വയസുകാരി, പുളിക്കല്‍ സ്വദേശി (36), വെള്ളില സ്വദേശി (35), ഖത്തറില്‍ നിന്നെത്തിയവരായ പുലാമന്തോള്‍ സ്വദേശി (22), പെരുമുണ്ട സ്വദേശിനി (22), യു.എ.ഇയില്‍ നിന്നെത്തിയവരായ എളയൂര്‍ സ്വദേശി (24), പുറങ്ങ് സ്വദേശി (38), തിരൂര്‍ സ്വദേശിനി (18), മലപ്പുറം ജില്ലക്കാരനായ 25 വയസുകാരന്‍, 33 വയസുകാരന്‍, 28 വയസുകാരന്‍, 26 വയസുകാരി, ചുങ്കത്തറ സ്വദേശി (22), എടരിക്കോട് സ്വദേശി (40), മണ്ണാര്‍ക്കാട് സ്വദേശി (27), തവനൂര്‍ സ്വദേശി (42), ഒമാനില്‍ നിന്നെത്തിയവരായ എടയൂര്‍ സ്വദേശി (32), മലപ്പുറം ജില്ലക്കാരിയായ 34 വയസുകാരി, യു.എസ്.എയില്‍ നിന്നെത്തിയ 27 വയസുകാരന്‍.

 

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •