HIGHLIGHTS : Computer training certificates for women distributed
പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയും കുടുംബശ്രീ സിഡിഎസും ലക്ഷ്യ ട്രസ്റ്റുമായി സഹകരിച്ച് വനിതകള്‍ക്കായി നടത്തിയ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെ പി എ മജീദ് നിര്‍വഹിച്ചു.
ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ഹമീദ് അധ്യക്ഷം വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി പി സുഹറാബി സ്വാഗതം പറഞ്ഞു. മൂന്ന് സെന്ററുകളില്‍ ആയി പരീക്ഷയെഴുതിയ 400 ഓളം വനിതകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ സീനത്ത് ആലി ബാപ്പു, സുഹറ വി കെ, ഹൈറുനിസ താഹിര്‍, മുന്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, കൗണ്‍സിലര്‍മാര്‍, സിഡിഎസ് കണ്‍വീനര്‍മാരായ ഷീജ, സൗമിയത്ത്, സിഡിഎസ് മെമ്പര്‍മാര്‍, ലക്ഷ്യ ട്രസ്റ്റ് ചെയര്‍മാന്‍ പ്രദീപ്,സെക്രട്ടറി ജിത്തു, തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


