താനൂർ:ഇരുട്ടിന്റെ മറവിൽകക്കൂസ് മാലിന്യം പുറത്തേക്ക് തള്ളുന്നത് സമീപത്തെ കുടുംബങ്ങൾക്ക് ഭീക്ഷണിയാകുന്നതായി പരിസരവാസികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു, നന്നമ്പ്ര പഞ്ചായത്തിൽ കണ്ണന്തളിയിൽപ്പെട്ട സ്വാകാര്യവ്യക്തിയുടെ കെട്ടിടത്തിൽ നിന്നും കൂടാതെ സമീപത്തെ താനൂർ നഗരസഭപരിധിയിലുള്ള നമ്പർ പോലുമില്ലാത്തമറ്റൊരു കെട്ടിടത്തിൽ നിന്നുമാണ് റോഡരികിലെ തോട്ടിലേക്കും കകൂസ് മാലിന്യം തള്ളി കൊണ്ടിരിക്കുന്നതെന്നും പരിസരവാസികൾ പ്രതികരിക്കാൻ തുടങ്ങിയതോടെ ഇരുട്ടിന്റെ മറവിൽ റോഡിനോട് ചേർന്ന് റിംങ്ങ് ഇറക്കി ടാങ്ക് നിർമ്മിച്ചു കൊണ്ടിരിക്കുകയാണന്നും പറഞ്ഞു.
ഈ പ്രദേശത്ത് 56 കുടുംബങ്ങളാണ് താമസിക്കുന്നതെന്നും നിരവധി പേർ ഇത് കാരണം രോഗികളായി തീർന്നിരിക്കുകയാണന്നും പറഞ്ഞു, വർഷങ്ങളായി കകൂസ് മാലിന്യം റോഡരികിലുള്ള മഴവെള്ളം ഒഴുകാനുള്ളതോട് കൈയേറി പൈപ്പ് ലൈനിലൂടെ പുറത്തേക്ക് പൊതുസ്ഥലത്തേക്ക് തള്ളുകയാണന്ന ഈ പ്രദേശത്ത് അൻപത്തി ആറ് വീട്ടുക്കാർ താമസിച്ച് വരുന്നുണ്ട് , അധിക വീടുകളിലും രോഗികളുടെ എണ്ണം വർദ്ധിച്ച് വരികയാണന്നും പറഞ്ഞു,
ഇതിനെതിരെ കണ്ണന്തളി കളത്തിൽ അഷറഫ് ജില്ലാ കലക്ടർ, മലപ്പുറംമലിനീകരണ നിയന്ത്രണ ബോർഡ്, വകുപ്പ് മന്ത്രി താനൂർ നഗരസഭ സെക്രട്ടറി, നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറി, താനൂർ പോലീസ്‌സ്റ്റേഷൻ എന്നീ ഓഫീസുകളിലേക്ക് പരാതി അയച്ചിട്ടുണ്ടന്നും പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കളത്തിൽ അഷറഫ്, പനയത്തിൽ അബ്ദുൾ ജലീൽ , ആലിങ്ങൽ ഷംസുദ്ധീൻ , കെ.കെ.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു .



