താനൂര്‍: താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടുത്തിടെ നടപ്പിലാക്കിയ പാര്‍ക്കിംഗ് സൗകര്യം അശാസ്ത്രീയമെന്ന് പരാതി. മുന്‍ കൗണ്‍സിലര്‍ പി.ടി ഇല്യാസ് ആണ് പാലക്കാട് ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യത്തിനായി ഉണ്ടാക്കിയ ഷെഡ് ഗ്രൗണ്ടിന്റെ പകുതിഭാഗം നിറഞ്ഞു നില്‍ക്കുന്നുവെന്നും, ബാക്കി ഭാഗം നോ പാര്‍ക്കിംഗ് ബോര്‍ഡ് വച്ച് തടഞ്ഞിരിക്കുന്നു എന്നും പരാതിയില്‍ പറയുന്നു. കൂടാതെ അത്യാവശ്യഘട്ടങ്ങളില്‍ ഗ്രൗണ്ടിന്റെ തെക്കുഭാഗത്തേക്ക് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് പോലും കടന്നു ചെല്ലാന്‍ ആവാത്ത വിധമാണ് ക്രമീകരിച്ചിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എം.എല്‍.എ ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്ന വിധമാണ് താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചതെന്നും പി.ടി ഇല്യാസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




