യുവാവിനെ കാണ്‍മാനില്ലെന്ന് പരാതി

ജോലിക്കാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പുറപ്പെട്ടയാളെ ഇനിയും കണ്ടെത്താനായില്ല. മൂന്നിയൂർ പാറക്കടവ് സ്വദേശി കുതിരോടത്ത് വീട്ടില്‍ കൃഷ്ണന്റെ മകൻ വിനയനെയാണ് (38) കാണാതായിരിക്കുന്നത്. 2023 ജൂലൈ 26ന് രാവിലെ 6.45നാണ് ഇദ്ദേഹം ജോലി ചെയ്യുന്ന പന്തീരങ്കാവ് ആസ്റ്റൻ ഓർത്തോ ഹോസ്പിറ്റലിലേക്ക് കെ.എൽ 65 ജെ 4111 നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിളുമായി പുറപ്പെട്ടത്. ഇതിന് ശേഷം ഇദ്ദേഹം വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. സംഭവത്തിൽ തിരൂരങ്ങാടി പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ഏകദേശം 170 സെന്റി മീറ്റർ ഉയരവും ഇരുനിറവും ഒത്ത ശരീരവുമുള്ള വ്യക്തിയാണ്. കാണാതാവുമ്പോൾ ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. മലയാളം ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്നയാളാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 0494 2460331.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top