വള്ളിക്കുന്ന് :ലഹരിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പ്രധാന കവലകളില്‍ തെരുവ് നാടകം സംഘടിപ്പിച്ചു. ലഹരിക്കെതിരെ കവലകളില്‍ ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം അത്താണിക്കലും സംയുക്തമായി തെരുവ് നാടകം സംഘടിപ്പിച്ചത്.
2023 – 24വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ ബോധവത്കരണ പരിപാടി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആത്രാപുളിക്കല്‍ സിന്ധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്ക പ്രഭ, ഉഷാ ചേലേക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ്, സുരേഷ് പി, ഹെല്‍ത്ത് ഇന്‍പെക്ടര്‍ പി.കെ സ്വപ്ന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വള്ളിക്കുന്നിലെ പ്രധാന കവലകളായ അത്താണിക്കല്‍ ആനങ്ങാടി,ആനയാറങ്ങാടി, ഒലിപ്രം, ആനങ്ങാടി, അരിയല്ലൂര്‍, അരിയല്ലൂര്‍ ബീച്ച്, ആലിന്‍ചുവട്,റെല്‍വേ സേറ്റേഷന്‍ പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നാടകള്‍ അരങ്ങേറുന്നത്. ലഹരിമുക്ത വള്ളിക്കുന്ന് ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പാവനാടകവും വിദ്യാര്‍ത്ഥികളുടെ ഫുട്‌മ്പോള്‍ മല്‍സരവും സംഘടിപ്പിക്കുന്നുണ്ട്. ജയന്‍കടുക്കാട്ടുപാറയും സംഘവുമാണ് തെരുവ് നാടകത്തിന് നേതൃത്വം കൊടുക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




