കടവന്ത്രയില്‍നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കൊച്ചി: ഇടപ്പള്ളിയില്‍ 13 കാരനെ കാണാനില്ലെന്ന് പരാതി. എളമക്കര സ്വദേശി മുഹമ്മത് ഷിഫാനെയാണ് കാണാതായത്. രാവിലെ സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയതായിരുന്നു. എന്നാല്‍ കുട്ടി തിരികെ എത്തിയില്ല. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. കുട്ടി സ്‌കൂള്‍ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുമ്പോള്‍ ചെറിയ ബ്ലാക്ക് കളര്‍ ഷോള്‍ഡര്‍ ബാഗ് ധരിച്ചിരുന്നു. കുട്ടിയെകുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണം.

നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇടപ്പള്ളി ലുലു മാളിന് പിന്‍ഭാഗത്ത് കൂടി എന്‍എച്ച് 17 റോഡിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ മാളിന് ഉള്ളില്‍ കുട്ടി ഇല്ലെന്ന് ലുലുമാള്‍ അധികൃതര്‍ അറിയിച്ചു.

കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസ് സ്റ്റേഷനിലോ 9633020444 എന്ന നമ്പറിലോ ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top