
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ കൗൺസിലറുടെ വാഹനത്തിൻ്റെ ഗ്ലാസ് തകർത്തതായി പരാതി. പരപ്പനങ്ങാടി നഗരസഭ നാലാം ഡിവിഷൻ കോയംകുളം കൗൺസിലർ എൻ പി സിക്കന്തറിൻ്റെ വാഹനത്തിൻ്റെ ഗ്ലാസാണ് ബൈക്കിലെത്തിയ രണ്ടു പേർ തകർത്തത് . കൗൺസിലറുടെ ഉപജീവന മാർഗമായ മഹീന്ദ്ര ലോറിയുടെ മുൻവശത്തെ ഗ്ലാസ് ആണ് സാമൂഹ്യ വിരുദ്ധർ പൊട്ടിച്ചത്.
ഞായറാഴ്ച വൈകിട്ടോടെ ചെങ്കല്ല് ഇറക്കിയ ശേഷം ലോറി നാറ്റ് നായി പാടം റോഡരികിൽ നിർത്തിയിട്ടതായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഒന്നേകാലോടെ ബൈക്കിലെത്തിയ രണ്ടു പേർ തകർക്കുന്നതായി തൊട്ടടുത്ത സി.സി ടിവി ദൃശ്യങ്ങളിലുണ്ട്.
കൗൺസിലർ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



