മത്സരപരീക്ഷാ പരിശീലന ധനസഹായം

സംസ്ഥാനത്ത് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരിക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അഞ്ച് വർഷത്തിൽ കുറയാത്ത സേവനപാരമ്പര്യവും, മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുളളതുമായ പ്രശസ്ത സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം.

www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി  ജനുവരി 10. വിശദ വിവരങ്ങൾക്ക്: www.bcdd.kerala.gov.in.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top