പരപ്പനങ്ങാടിയില്‍ കമ്യൂണിറ്റി അടുക്കള തുടങ്ങി ഡിവൈഎഫ്‌ഐ

പരപ്പനങ്ങാടിയില്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ച് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐയുടെ നെടുവ മേഖല കമ്മറ്റിയാണ് കമ്യൂണിറ്റികിച്ചണ്‍ തുടങ്ങിയിരിക്കുന്നത്. സമൂഹിക അടുക്കള എസ്‌സി/എസ്ടി സഹകരണ ഫെഡേറേഷന്‍ സംസ്ഥാനപ്രസിഡന്റ് വേലായുധന്‍ പാലക്കണ്ടി ഉദ്ഘാടനം ചെയ്തു.

കരിങ്കല്ലത്താണിയിലാണ് കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില് ഈ മേഖലയിലെ കോവിഡ്ബാധിതരുള്‍പ്പെടെ ഭക്ഷണത്തിന് പ്രയാസം നേരിടുന്നവര്‍ക്ക് ഉച്ചഭക്ഷണം എത്തിച്ച് നല്‍കാനാണ് തീരുമാനമെന്ന് ഡിവൈഎഫ്‌ഐ നേതാക്കളായ വിശാഖ്, കിരണ്‍,ജിബിന്‍ എന്നിവര്‍ അറിയിച്ചു.

ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് ഭക്ഷണം വീടുകളില്‍ എത്തിക്കുമെന്ന് അറിയിച്ചു.
ഭക്ഷണത്തിന് ബന്ധപ്പേടണ്ട നമ്പര്‍ 7356962950, 9995182581, 9562951496, 9207242950

Share news
error: Content is protected !!
Scroll to Top