ഇനി വാട്‌സപ്പ്‌ പോലും നിങ്ങളുടെ ചാറ്റുകള്‍ കാണില്ല ; എന്‍ഡ്‌ ടു എന്‍ഡ്‌ എന്‍ക്രിപ്‌റ്റഡ്‌ ബാക്ക്‌ അപ്‌ ഓപ്‌ഷന്‍ വരുന്നു

ഉപയോക്താക്കളുടെ പ്രൈവറ്റ്‌ ചാറ്റുകള്‍ക്ക്‌ സ്വകാര്യത നിലനിര്‍ത്താനുതകുന്ന ‘എന്‍ഡ്‌ ടു എന്‍ഡ്‌ എന്‍ക്രിപ്‌റ്റഡ്‌ ബാക്കപ്പ്‌ ഓപ്‌ഷന്‍’ നടപ്പിലാക്കാന്‍ വാട്‌സ്‌ആപ്പ്‌ ഒരുങ്ങുന്നു. ചില ആപ്പുകള്‍ ഉപയോഗിച്ച്‌ വാട്‌സ്‌ ആപ്‌ ചാറ്റുകള്‍ ബാക്ക്‌ അപ്‌ ചെയ്യുന്നതിലെ ആശങ്ക ഉപയോക്താക്കള്‍ വാട്‌സ്‌ ആപ്പിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ വാട്‌സആപ്പ്‌ ഇത്തരം ഒരു തീരുമാനത്തിലേക്ക്‌ നീങ്ങുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌്‌.

ചാറ്റ്‌ ബാക്കപ്പ്‌ സെക്ഷനില്‍ ‘ എന്‍ക്രിപ്‌റ്റ്‌ യുവര്‍ ബാക്കപ്പ്‌ എന്ന ഓപ്‌ഷന്‍ എനേബിള്‍ ചെയ്‌താല്‍ ബാക്കപ്പ്‌ ചാറ്റുകള്‍ക്കായി ഒരു പാസ്‌ വേര്‍ഡ്‌ സജജ്‌ീകരിക്കാന്‍ വാട്‌സ്‌ ആപ്പ്‌ ആവിശ്യപ്പെടും. ഈ പാസ്‌വേര്‍ഡ്‌ ഉപയോഗിച്ച്‌ ലോക്ക്‌ ചെയ്‌താല്‍ പിന്നീട്‌ മറ്റേതെങ്ങിലും ഫോണില്‍ ഈ ചാറ്റ്‌ റീസ്‌റ്റോര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ചാറ്റുകള്‍ ഡിക്രീപ്‌റ്റ്‌ ചെയ്യാന്‍ ഈ പാസ്‌ വേഡ്‌ നല്‍കണം. പാസ്‌വേഡ്‌ ഇല്ലെങ്ങില്‍ ഈ ചാറ്റുകള്‍ ഡിസ്‌ക്രിപ്‌റ്റ്‌ ചെയ്യാനാവില്ല. പാസവേര്‍ഡ്‌ മറുന്നുപോയാല്‍ ഈ ചാറ്റുകള്‍ റീസ്‌റ്റോര്‍ ചെയ്യാനാകില്ല.

വേഗത്തില്‍ ഈ ഓപ്‌ഷന്‍ വാട്‌സ്‌ആപ്‌ നടപ്പിലാക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
error: Content is protected !!
Scroll to Top