തിരൂരങ്ങാടി: ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. പി എസ് എം ഒ കോളേജിലെ ബി എസ് സി ബോട്ടാണി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയും കോട്ടക്കല്‍ ആട്ടീരി സ്വദേശിയുമായ ഫില്‍സീന (18)നാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം 4 മണിക്കാണ് സംഭവം. കോളേജ് വിട്ടു വീട്ടിലേക്ക് പോകാന്‍ ബസില്‍ കയറിയതായിരുന്നു. കോളേജിന് സമീപത്തെ തൂക്കുമരം ഇറക്കവും വളവുമുള്ള സ്ഥലത്ത് വച്ചാണ് സംഭവം.
വളവില്‍ മുന്‍പിലെ വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




