വെളിച്ചെണ്ണ വില കുറയും: മന്ത്രി ജി. ആര്‍.അനില്‍

തിരുവനന്തപുരം:സപ്ലൈകോ വഴി വില്‍ക്കുന്ന വെളിച്ചെണ്ണയുടെ വില ഈ മാസം 15നു ശേഷം കുറയാന്‍ സാദ്ധ്യതയുണ്ടെന്നു മന്ത്രി ജി.ആര്‍.അനില്‍. അര ലീറ്റര്‍ പായ്ക്കറ്റിലും സപ്ലൈകോ വഴി വെളിച്ചെണ്ണ നല്‍കും. ഓണത്തിനു മുമ്പ് കേര എണ്ണ കൂടി സപ്ലൈകോയില്‍ എത്തിക്കാനാകുമെന്നും മന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞു. എത്ര വരെ വില കുറയ്ക്കുമെന്ന് കേരഫെഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ച് വിവരം അറിയിക്കും.

43,000 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ച ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ മുന്‍ഗണനാ കാര്‍ഡിനായി സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top