കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്റര്‍ തൊഴിലാളികളുടെ വീഡിയോ വൈറലാകുന്നു 

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വീഡിയോ ഓലൈനില്‍ വൈറലായി. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ facebook.com/keralainformation എന്ന പേജില്‍ പോസ്റ്റുചെയ്ത വീഡിയോയ്ക്ക് കേരളത്തിനു പുറമെ ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ജനങ്ങളില്‍ നിന്ന്് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുത്. ഇന്നലെ വരെ (ജൂണ്‍ 21) 14.31 ലക്ഷം ആളുകള്‍ ഫേസ്ബുക്കില്‍ വീഡിയോ കണ്ടു കഴിഞ്ഞു. 29,588 പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഓലൈനില്‍ വീഡിയോയ്ക്ക് ലഭിച്ച മികച്ച പ്രതികരണം ശ്രദ്ധയില്‍പെട്ട അന്തര്‍ദ്ദേശീയ ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സ് വീഡിയോ ഉപയോഗിക്കുതിനുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്.  അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധേയമായ ബസ് ഫീഡ് വെബ്‌സൈറ്റും ദേശീയ തലത്തിലെ ക്വിന്റ്, സ്‌കൂപ്പ് വൂപ്, സ്‌റ്റോറി പിക്ക്, ബീയിംഗ് ഇന്ത്യന്‍ തുടങ്ങിയ സൈറ്റുകളും ഫേസ്ബുക്കിലെ വീഡിയോ സംബന്ധിച്ച വാര്‍ത്ത നല്‍കി. ഈ വെബ്‌സൈറ്റുകളിലെല്ലാം നിരവധി പേരാണ് സര്‍ക്കാരിന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. എന്‍. ഡി ടിവിയുടെയും ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും ന്യൂസ് പോര്‍’ട്ടലുകളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. സി. എന്‍. എും വാര്‍ത്ത ഏറ്റെടുക്കുകയുണ്ടായി. ദേശീയതലത്തില്‍ യുവാക്കള്‍ കൂടുതല്‍ സന്ദര്‍ശിക്കു വെബ്‌സൈറ്റുകളാണ് ഇതില്‍ മിക്കതും എന്നത് ശ്രദ്ധേയമാണ്.  30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ജൂണ്‍ 16നാണ് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ  ഫേസ്ബുക്ക് പേജില്‍ നല്‍കിയത്. ട്രാന്‍സ്‌ജെന്റര്‍ ജീവനക്കാര്‍ ജനങ്ങളോട് സംവദിക്കുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുത്. ട്രാന്‍സ്‌ജെന്റേഴ്‌സും സ്വപ്‌നങ്ങളും അവകാശങ്ങളുമുള്ള സാധാരണ മനുഷ്യര്‍ തന്നെയാണെ സന്ദേശമാണ് വീഡിയോയിലൂടെ സമൂഹത്തിന് നല്‍കുത്.

Related Articles