മിഷേല്‍ ഷാജിയുടെ മരണം;ക്രൈം ബ്രാഞ്ച് അന്വേഷിക്കും;മുഖ്യമന്ത്രി

കൊച്ചി : കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി  മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തില്‍ ഏത് ഉന്നതന്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും രക്ഷപെടില്ല.

പെണ്‍കുട്ടിയെ കാണാതായ സംഭവം അന്വേഷിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതും ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തും. വീഴ്ച വരുത്തിയാല്‍ നടപടി ഉറപ്പായിട്ടും എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

മിഷേല്‍ ഷാജിയുടെ മരണം നിയമസഭയുടെ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Share news
error: Content is protected !!
Scroll to Top