മൂടല്‍ മഞ്ഞ്;നെടുമ്പാശ്ശേരിയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കൊച്ചി; കനത്തമൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വിഴിതിരിച്ചുവിട്ടു. ഏഴ് വിമാനങ്ങളാണ് രാവിലെ വഴിതിരിച്ചുവിട്ടത്. പുലര്‍ച്ചെ ഇറങ്ങേണ്ട വിമാനങ്ങളാണ് തിരിച്ചുവിട്ടത്. എന്നാല്‍ എട്ടര മണിയോടെ വീണ്ടും വിമാനങ്ങള്‍ വീണ്ടും ഇറങ്ങി തുടങ്ങി.

എന്നാല്‍ നെടുമ്പേശ്ശരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനസര്‍വീസുകളില്‍ മാറ്റമില്ല. അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്.

ഇന്‍ഡിഗോയുടെ പൂണെ-കൊച്ചി,ദുബായ്-കൊച്ചി വിമാനങ്ങള്‍ സര്‍വീസില്‍ മാറ്റങ്ങളില്ല. ജെറ്റ് എയര്‍വേസിന്റെ ദുബായ്-കൊച്ചി,ദോഹ-കൊച്ചി, ഇന്‍ഡിഗോയുടെ ഹൈദരബാദ്-കൊച്ചി വിമാനങ്ങളും കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാനാകാതെ എറെ നേരം വട്ടമിട്ടുപറക്കേണ്ടിവന്നു.

Share news
error: Content is protected !!
Scroll to Top