നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് താരം പോലീസിനെ അറിയിച്ചു.

എന്നാല്‍ നാര്‍ദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ താരം നല്‍കിയ മൊഴികളെല്ലാം ശരിയായവയല്ലെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കൂടുതല്‍ വ്യക്തത ലഭിക്കാനാണ് ചോദ്യം ചെയ്യലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

 

Share news
error: Content is protected !!
Scroll to Top