‘കേപ്പ്’ അനധ്യാപക ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം :മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള സ്ഥാപനങ്ങളിലെ അനധ്യാപക ജീവനക്കാര്‍ക്ക്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അതേ സ്കെയിലും ആനൂകൂല്യങ്ങളും നല്‍കികൊണ്ട് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചു. 2014ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന്റെ അതേ മാതൃകയിലാണ് കേപ്പിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഇതോടെ പ്രതിമാസ ശമ്പളത്തില്‍ മൂവായിരം രൂപ മുതല്‍ പതിനായിരം രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. 2016ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നതെന്നും സഹകരണ മന്ത്രി വ്യക്തമാക്കി. 16,500-1,20,000 മാസ്റ്റര്‍ സ്കെയിലില്‍ 1.01.20.16ല്‍ ലഭ്യമായിരുന്ന80 ശതമാനംഡി.എ അടിസ്ഥാന ശമ്പളത്തിനോടൊപ്പംലയിപ്പിക്കും. വീട്ടുവാടക, സി.സി.എ, യാത്രാപ്പടി,സ്പെഷ്യല്‍ അലവന്‍സുകള്‍ എന്നിവയും സര്‍ക്കാര്‍ നിരക്കില്‍ വര്‍ദ്ധിപ്പിച്ചു നല്‍കും.ക്ലാസ് ഫോര്‍ ജീവനക്കാരന് അടിസ്ഥാന ശമ്പളമായി 11,620രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 24,000 രൂപ കിട്ടും.

കേപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ 27 അംഗീകൃത തസ്തികകളില്‍ ജോലി ചെയ്യുന്ന എല്ലാ അനധ്യാപക ജീവനക്കാര്‍ക്കും ശമ്പള പരിഷ്കരണത്തിന്റെ പ്രയോജനം കിട്ടും. പ്രതിവര്‍ഷം ഒരു കോടി രൂപയുടെ അധിക ബാധ്യത കേപ്പിന് ശമ്പളപരിഷ്കരണത്തിലൂടെ ഉണ്ടാകും. കൂടാതെ,ഈ സാമ്പത്തിക വര്‍ഷം 16.03കോടി രൂപ ബജറ്റില്‍ കേപ്പിന് മാത്രമായി വകയിരുത്തുകയും അതില്‍ 5.50കോടി രൂപ അനുവദിക്കുകയും ചെയ്തുകഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

കേപ്പിലെ കരാര്‍ ജീവനക്കാരുടെയും, ദിവസകൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെയും ശമ്പളം കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ പരിഷ്കരിച്ച് ഉത്തരവായിരുന്നു.

Related Articles