സ്വര്‍ണ്ണ കമ്മലും സമ്പാദ്യ കുടുക്കയും 2000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 5ാം ക്ലാസുകാരി ഹെന്ന സാറ

വളാഞ്ചേരി: സ്വര്‍ണ്ണ കമ്മലും സമ്പാദ്യ കുടുക്കയും പിറന്നാളിന് പുത്തനുടുപ്പ് വാങ്ങാന്‍ ഉമ്മ നല്‍കിയ 2000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 5ാം ക്ലാസുകാരി ഹെന്ന സാറ. പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയ കൊച്ചുമിടുക്കിക്ക് പിറന്നാള്‍ കേക്കുമായി കുറ്റിപ്പുറം പോലീസ് വീട്ടിലെത്തുകയായിരുന്നു. ഇതോടെ പോലീസുകാര്‍കൊപ്പം കേക്ക് മുറിച്ച് ഹെന്ന തന്റെ പിറന്നാള്‍ ആഘോഷിച്ചു.

തന്റെ മകളുടെ പിറന്നാളാണെന്നും ഈ ദിവസം മകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കാന്‍ ആഗ്രമുണ്ടെന്നും വിദേശത്തുള്ള പിതാവ് ഹംസ കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് ഇന്‍സ്‌പെക്റ്റര്‍ സി കെ നാസര്‍, സബ് ഇന്‍സ്‌പെക്ടര്‍ രഞ്ചിത്ത് കെ ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറ്റിപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ഹെന്നാ സാറയുടെ വീട്ടില്‍ എത്തി ബര്‍ത്ത്‌ഡെ കേക്ക് സമ്മാനിക്കുകയും ആശംസകള്‍ അറിയിക്കുകയും ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന കൈപ്പറ്റുകയും ചെയ്തു.

പൈങ്കണ്ണൂര്‍ കൂരിപറമ്പില്‍ ഹംസ-ഷെമീമ ദമ്പതികളുടെ മകളായ ഈ കൊച്ചുമിടുക്കി വളാഞ്ചേരി ടിആര്‍കെ എല്‍പി സ്‌കൂളിലാണ് പഠിക്കുന്നത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top