ക്ലീൻ കേരള കമ്പനിയുടെ  ഇക്കോ ബാങ്ക് സംരഭത്തിന് തുടക്കമായി

ക്ലീൻ കേരള കമ്പനിയുടെ  ഇക്കോ ബാങ്ക് എന്ന പുതിയ സംരംഭത്തിന് തുടക്കമായി. വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അജൈവ പാഴ്വസ്തുക്കൾ നേരിട്ട് കൈമാറുന്നതിനുള്ള കേന്ദ്രങ്ങളാണ് ഇക്കോ ബാങ്ക്. പുന: ചക്രമണം ചെയ്യാൻ കഴിയുന്നവക്ക് മികച്ച വില നൽകിയും സംസ്‌ക്കരിക്കാൻ കഴിയാത്തവക്ക് സംസ്‌ക്കരണത്തിനുള്ള ഒരു ചെറിയ ഫീസ് ഈടാക്കിയും പാഴ്വസ്തുക്കൾ നിക്ഷേപിക്കാവുന്നിടങ്ങളായാണ്  ഇക്കോബാങ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കേരളത്തിൽ 14 ജില്ലയിലും ഒന്നു വീതം ആദ്യഘട്ടത്തിൽ ആരംഭിക്കുന്നു. തുടർന്ന് ആവശ്യകതക്ക് അനുസരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇക്കോ ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ആന്റണി രാജു എംഎൽഎ  അധ്യക്ഷനായിരുന്നു. പദ്ധതി വിശദീകരണം എൽ എസ് ജി ഡി സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി വി നിർവഹിച്ചു. വാർഡ് കൗൺസിലർ സുധീർ ജലാലുദ്ദീൻ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജറോമിക് ജോർജ്, ക്ലീൻ കേരള കമ്പനി എംഡി ജി കെ സുരേഷ് കുമാർ, പ്രോജക്ട് മാനേജർ ശ്രീജിത്ത്, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ അരുൺരാജ് തുടങ്ങിയവർ പങ്കെടുത്തു.

പുനരുപയോഗിക്കാൻ കഴിയുന്ന പാഴ്വസ്തുക്കൾക്ക് മികച്ച വിലയാണ് ക്ലീൻ കേരള കമ്പനി നൽകുന്നത് നിഷ്‌ക്രിയ പാഴ്വസ്തുക്കൾക്ക് അത് പ്രോസസ് ചെയ്യുന്നതിനുള്ള ചെറിയ ഫീസും ഈടാക്കുന്നുണ്ട് ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യം, വിവിധതരം പ്ലാസ്റ്റിക്കുകൾ ഇവയെല്ലാം തന്നെ മൂല്യമുള്ളവയാണ്. എന്നാൽ അപകടകരമായ ഇ മാലിന്യം, ചെരിപ്പ്, ബാഗ്, തെർമോക്കോൾ തുടങ്ങിയവ, വീട് റെനവേഷന്റെ ഭാഗമായി ഉണ്ടാകുന്ന ഇതര വേസ്റ്റ് സിമന്റ് ചാക്ക് തുടങ്ങിയുള്ള എല്ലാ പാഴ്വസ്തുക്കളും അജൈവ പാഴ്വസ്തുക്കളും ബാങ്ക് എന്ന സംവിധാനത്തിൽ സ്വീകരിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top