വിദ്യാര്‍ത്ഥിനി വീട്ടില്‍ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ എടക്കോട്ട് വി. പി.മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജ (13)ആണ് മരിച്ചത്.

വൈകീട്ട് നാല് മണിയോടെ വീട്ടിലെ കുളിമുറിയില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കരുവന്‍പൊയില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഫാത്തിമയാണ് മാതാവ്. ഉവൈസ് നൂറാനി, അബ്ദുല്‍ മാജിദ്, ഹന്ന ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top