കോഴിക്കോട് പോലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: നഗരത്തില്‍ വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍മുണ്ടായി. കോഴിക്കോട് നഗരത്തില്‍ എല്ലാ ദിസവും കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ മിഠായി തെരുവില്‍ പ്രതിഷേധവുമായി എത്തി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വ്യാപാരികള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്.പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോഴിക്കോട് നഗരം നേരത്തെ ബി കാറ്റഗറിയിലായിരുന്നതുകൊണ്ട് ആഴ്ചയില്‍ മൂന്ന് ദിവസം കടകള്‍ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ പുതുതായി വന്ന കണക്ക് പ്രകാരം ജില്ല സി കാറ്റഗറിയിലേക്ക് മാറി. ഇതോടെ കടകള്‍ ഒരു ദിവസം മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാനാവു. ഇതിനെതിരെയാണ് പ്രതിഷേധവുമായി വ്യാപാരികള്‍ എത്തിയത്.

അതെസമയം വ്യാപാരികള്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കരുതെന്നും ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top