പരപ്പനങ്ങാടി:നവജീവന്‍ വായനശാലയുടെ സാംസ്‌ക്കാരിക വേദി വിഭാഗം വൈക്കം മുഹമ്മദ് ബഷീര്‍ സ്മരണ (ശിങ്കിടിമുങ്കന്റെ ഓര്‍മ്മയുടെ അറകള്‍) സംഘടിപ്പിച്ചു.
സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ മനോജ് വീട്ടിക്കാട് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍
ഷാഹിന ബഷീര്‍ മുഖ്യാതിഥിയായി.
ചടങ്ങില്‍ സതീഷ് തോട്ടത്തില്‍,വിനോദ് കുമാര്‍ തള്ളശ്ശേരി,കെ.കുഞ്ഞികൃഷ്ണന്‍,സനില്‍ നടുവത്ത് എന്നിവര്‍ സംസാരിച്ചു.
മനോജ്, ശ്രീലയ എന്നിവര്‍ ബഷീറുമായി ബന്ധപ്പെട്ട ഗാനങ്ങള്‍ ആലപിച്ചു. അനഘ, സായൂജ്, അഭിരാമി എന്നിവര്‍ ബഷീര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.കേശവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി.ഹരികുമാര്‍ സ്വാഗതവും വി.കെ സൂരജ് നന്ദിയും പറഞ്ഞു.




