HIGHLIGHTS : Clashes at Ernakulam bar; Woman stabs young man with bottle
കൊച്ചി: എറണാകുളം കതൃക്കടവിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന യുവതിയാണ് ഗ്ലാസിന്റെ ചില്ല് കൊണ്ട് തൊടുപുഴ സ്വദേശിയായ യുവാവിനെ കുത്തിയത്.

തന്നോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സിനിമാ താരങ്ങള്‍ അടക്കം പാര്‍ട്ടിയിലേക്ക് എത്തിയിരുന്നു എന്നാണ് വിവരം. യുവാവിന്റെ കഴുത്തിനാണ് കുത്തേറ്റത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
യുവാവിന്റെ പരാതിയില്‍ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെതിരെയും കേസെടുത്തേക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു