തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് സംഘട്ടനം. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കാലത്ത് പതിനൊന്നരയോടെ ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം മുതല്‍ ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടക്കുകയാണ്. ഇന്നലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ ജൂനിയര്‍ സീനിയര്‍ വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനം നടക്കുകയായിരുന്നു. കല്ലേറിലും മറ്റുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അധ്യാപകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിരൂരങ്ങാടി സ്റ്റേഷനില്‍നിന്നും പൊലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. പൊലിസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.




