
തൃശ്ശൂര്‍: കുന്നംകുളം ചൂണ്ടലില്‍ പുതുശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രാത്രി 9 മണിയോടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പത്ത് പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
പുതുശ്ശേരിയില്‍ സ്വകാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഒറീസ സ്വദേശികളും ബംഗാള്‍ സ്വദേശികളും താമസിച്ചിരുന്നു. ഇരുവിഭാഗക്കാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈസ്റ്റര്‍ അവധിയായതിനാല്‍ ബംഗാള്‍ സ്വദേശികള്‍ സുഹൃത്തുക്കളുമായി താമസസ്ഥലത്തെത്തി ഒറീസ സ്വദേശികളെ ആക്രമിക്കുകയായിരുന്നു.
സംഘര്‍ഷം അതിരുകടന്നത്തോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്‍ സബ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ലഹരി ഉപയോഗത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



