സി.കെ സുബൈര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു. കത്വ, ഉന്നാവോ ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജി.രാജിവെക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് രാജി സമര്‍പ്പിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് സമാഹരിച്ച തുകയില്‍ നിന്ന് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ വകമാറ്റിയതായി മുന്‍ ദേശീയ സമിതിയംഗം യൂസഫ് പടനിലം ആരോപിച്ചിരുന്നു.

കുടുംബത്തെ സഹായിക്കാനായി സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈ മാറാതെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നാണ് യൂസഫ് പടനിലം ലീഗിനെതിരെ ഉന്നയിച്ച ആരോപണം. എന്നാല്‍ പിരിച്ചത് ഒരു കോടി രൂപയല്ല 39 ലക്ഷം മാത്രമാണെന്നും ഇത് ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്കിയിരുന്നുവെന്നുമായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •