വാണിയമ്പലം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോം രാഹുല്‍ ഗാന്ധി എം.പി നാടിന് സമര്‍പ്പിച്ചു

വാണിയമ്പലം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. എ.പി അനില്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. കെ.സി വേണുഗോപാല്‍ എം.പി മുഖ്യാതിഥിയായി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടാം പ്ലാറ്റ്ഫോമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരേ സമയം 18 കോച്ചുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 405 മീറ്റര്‍ നീളമുള്ള പ്ലാറ്റ്ഫോമാണ് വാണിയമ്പലത്ത് നിര്‍മിച്ചത്. ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാതയിലെ നീളം കൂടിയ പ്ലാറ്റ്ഫോമാണിത്. രണ്ടാം പ്ലാറ്റ്ഫോം നിലവില്‍ വന്നതോടെ യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സാധ്യമായത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം കെ ടി അജ്മല്‍, വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.റുബീന ടീച്ചര്‍, വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, റയില്‍വേ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ജെറിന്‍ ജി ആനന്ദ്, ഡിവിഷണല്‍ എഞ്ചിനീയര്‍ ജതിന്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •