ബീജിങ് : ചൈനയ്‌ക്കെതിരെ ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യാപാര നിയന്ത്രണങ്ങള്‍ എടുത്തുകളയണം എന്ന് ചൈനീസ് ധനമന്ത്രി വാങ് യി. അക്കാദമിക് വിനിമയം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ വിലക്കും നീക്കണം. തയ്വാന്‍, ഹോങ്കോങ്, തിബറ്റ് ഉള്‍പ്പെടെയുള്ള ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ അനാവശ്യമായി തലയിടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2017 ല്‍ ട്രംപ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു. സാങ്കേതികമേഖലയില്‍ ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ചൈനയുടെ ഭാഗമായി അമേരിക്ക തന്നെ കണക്കാക്കുന്ന തയ്വാനുമായി സൈനിക ബന്ധം ശക്തമാക്കിയ ട്രംപിന്റെ നടപടിയും ടൈനയെ പ്രകോപിപ്പിച്ചിരുന്നു.


വിദേശനയം ശക്തി പുനഃപരിശോധിക്കുന്ന അമേരിക്ക, അനാവശ്യ സംശയവും മുന്‍വിധിയും ഒഴിവാക്കി ചൈന – യുഎസ് ബന്ധം ശക്തിപ്പെടുത്താന്‍ നടപടിയെടുക്കണംയ യുഎസിനെ വെല്ലുവിളിക്കുന്നത് ചൈനയുടെ ലക്ഷ്യമല്ല. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഇരുരാജ്യവും ശ്രമിക്കണം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയെ താറടിക്കുന്നതില്‍ നിന്നും അമേരിക്ക പിന്മാറണം. തയ്വാനിലെ വിഘടനവാദികള്‍ക്ക് അനാവശ്യ പ്രോത്സാഹനം നല്‍കരുതെന്ന് വാങ് യി ആവശ്യപ്പെട്ടു.
1
1