
പരപ്പനങ്ങാടി:സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അബ്ദുല്‍ ഫസലിനെ പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. കെ. പി. എ മജീദ് എം.എൽ.എ സ്നേഹോപഹാരം കൈമാറി.
അലി തെക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. പി എസ് എച്ച് തങ്ങൾ, സി അബ്ദുറഹിമാ ൻകുട്ടി, കെ. കെ മുസ്തഫ തങ്ങൾ,എ. ഉസ്മാൻ, എ. കുട്ടിക്കമ്മു ,ടി. ആർ. റസാഖ്,സി. നിസാർ അഹമ്മദ്, ഹമീദ് പി. പി,കബീർ വി. എം, നൗഷാദ് കെ. പി എന്നിവർ പ്രസംഗിച്ചു.
പി. അലിഅക്ബർ സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




