പൗരത്വബില്ലിനെതിരെ പ്രമേയം താനൂര്‍ നഗരസഭായോഗത്തില്‍ സംഘര്‍ഷം

താനൂര്‍ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതു കൗണ്‍സിലര്‍ പ്രമേയം അവതരിപ്പിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. വ്യാഴാഴ്ച രാവിലെ 10ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പി ടി ഇല്യാസ് നിയമത്തിനെതിരെ അടിയന്തിര പ്രമേയം അവതരിപ്പിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷനേതാവ് അറമുഖന്റെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ മേശപ്പുറത്ത് വച്ച പ്രമേയ നോട്ടീസ് കീറി എറിഞ്ഞു. ഇതോടെ വാക്കേറ്റം കനക്കുകയും ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു.
ഇതിനിടെ പരസ്പരം ചേരിതിരഞ്ഞ് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രമേയത്തിനെതിരെ വിയോജനക്കുറിപ്പെഴുതി ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഡിസംബര്‍ 22 ന് ഈ പ്രമേയത്തില്‍ ചര്‍ച്ച നടക്കും.
മുസ്ലീം ലീഗ്-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു.
സംഭവമറിഞ്ഞ് നിരവധിപേരാണ് താനൂര്‍ നഗരസഭ ഓഫീസ് പരിസരത്ത് തടിച്ചുകൂടിയത്. പ്രമേയം അവതരിപ്പിക്കാനുള്ള കൗണ്‍സിലറുടെ അവകാശം നിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാരുടെ നടപടിക്കെതിരെ പി.ടി. നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top