Section

malabari-logo-mobile

പൗരത്വഭേദഗതി ബില്‍: സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മുസ്ലിം ലീഗ്

HIGHLIGHTS : ദില്ലി: പൗരത്വബില്‍ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ലീഗ് എംപിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്.

ദില്ലി: പൗരത്വബില്‍ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ലീഗ് എംപിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്.

പൗരത്വഭേദഗതി ബില്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാണെന്ന് കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വത്തില്‍ നിന്ന് ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി നിയമം കൊണ്ടുവന്നിരിക്കുന്നു. ഇത് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമാണെന്നും അദേഹം പറഞ്ഞു. സോണിയാ ഗാന്ധി പറഞ്ഞതുപോലെ ഇന്ത്യയുടെ കറുത്ത ദിനമായിരുന്നു ഇന്നലെ. മതത്തിന്റെ പേരിലുളള ഈ വിഭജനം വലിയ ആപത്തുണ്ടാക്കുമെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

ഭരണഘടന അനുസരിച്ച് എല്ലാവര്‍ക്കും തുല്യതയ്ക്ക് അവകാശമുണ്ട്. വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമമാണ് നടക്കുന്നത്. അത് തടയുമെന്നും ഹര്‍ജിയില്‍ അനൂകൂല വിധി പ്രതിക്ഷിക്കുന്നതായും അദേഹം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!