കാലിക്കറ്റിന് ക്രിസ്തുമസ് സമ്മാനം’ മേരു ‘ പദ്ധതിയില്‍ 100 കോടി രൂപ ഗവേഷണ – അക്കാദമിക സൗകര്യങ്ങള്‍ വിപുലമാകും

HIGHLIGHTS : Christmas gift for Calicut: Rs 100 crore research and academic facilities to be expanded under 'Meru' project

careertech

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

കാലിക്കറ്റിന് ക്രിസ്തുമസ് സമ്മാനം’ മേരു ‘ പദ്ധതിയില്‍ 100 കോടി രൂപ ഗവേഷണ – അക്കാദമിക സൗകര്യങ്ങള്‍ വിപുലമാകും

sameeksha-malabarinews

ആഗോള നിലവാരത്തിലേക്ക് സര്‍വകലാശാലകളെ ഉയര്‍ത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാറിന്റെ ‘ മേരു ‘ ( മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റി ) പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയും. 100 കോടി രൂപയാണ് പദ്ധതിപ്രകാരം ലഭിക്കുക. പ്രധാന്‍ മന്ത്രി ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ പ്രകാരം 60 കോടി രൂപ കേന്ദ്രസര്‍ക്കാറും 40 കോടി സംസ്ഥാന സര്‍ക്കാറും ലഭ്യമാക്കും. പരീക്ഷാഭവന്‍ നവീകരണത്തിന് രണ്ട് കോടിരൂപ, ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന് 1.7 കോടി രൂപ, ഹിന്ദിപഠനവകുപ്പിന്റെ ആധുനികവത്കരണത്തിന് 1.66 കോടി, മാധവ ഒബ്‌സര്‍വേറ്ററിക്ക് 50 ലക്ഷം, റേഡിയ സി.യു. സ്‌റ്റേഷന്‍ നിര്‍മാണത്തിന് 10 ലക്ഷം, കേരള മീഡിയ ആര്‍ക്കൈവ് സ്ഥാപിക്കാന്‍ 1.5 കോടി, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിന് 1.79 കോടി തുടങ്ങി 26 പ്രധാന പദ്ധതികള്‍ കാലിക്കറ്റ് സര്‍വകലാശാല സമര്‍പ്പിച്ചിരുന്നു. ഇന്റഗ്രേറ്റഡ് പി.ജി.-നാല് വര്‍ഷ ബിരുദം എന്നിവക്ക് ക്ലാസ്‌റൂം, ലാബ്, ലൈബ്രറി സൗകര്യങ്ങളൊരുക്കാന്‍ മൂന്ന് കോടിയില്‍പരം രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടും. കാലിക്കറ്റിന് കീഴിലെ കോളേജുകളായ കോഴിക്കോട് ഗുരുവായൂരപ്പന്‍, എം.ഇ.എസ്. കല്ലടി, ഡബ്ല്യു.എം.ഒ. മുട്ടില്‍ എന്നിവക്ക് അഞ്ച് കോടി രൂപ വീതം ലഭിച്ചിട്ടുണ്ട്. അധികാരപരിധിയും വിദ്യാര്‍ഥികളുടെ എണ്ണവും കണക്കിലെടുത്താല്‍ കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയാണ് കാലിക്കറ്റ്. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള കാലിക്കറ്റിന് കഴിഞ്ഞ യു.ജി.സി. നാക് അംഗീകാര പരിശോധനയില്‍ എ പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നു. ഗവേഷണ രംഗത്തെ മികവും സ്ഥിരാധ്യാപക നിയമനവും പുതിയ കോഴ്‌സുകള്‍ ആരംഭിച്ചതുമെല്ലാം കാലിക്കറ്റിന് നേട്ടമായി. സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിർദ്ദേശിക്കുന്ന പദ്ധതികൾ യഥാസമയം നടപ്പാക്കുന്നതും പദ്ധതിക്ക് പരിഗണിക്കാന്‍ സഹായകമായി. നേട്ടത്തിന് വേണ്ടി പ്രയത്‌നിച്ച എല്ലാവകുപ്പ് മേധാവികളെയും ജീവനക്കാരെയും വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിനന്ദിച്ചു. പദ്ധതിയുടെ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും വി.സി. അഭ്യര്‍ഥിച്ചു. 2026 മാര്‍ച്ച് 31-നകം പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു.

 

സി.ഡി.എം.ആർ.പി. ക്രിസ്മസ് ആഘോഷം

കാലിക്കറ്റ്‌ സർവകലാശാലാ സി.ഡി.എം.ആർ.പി. ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. തെറാപ്പി സേവനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി സർവകലാശാലാ പാർക്കിൽ നടത്തിയ പരിപാടിയിൽ സി.ഡി.എം.ആർ.പി. ഡയറക്ടർ ഡോ. പി.എ. ബേബി ഷാരി ക്രിസ്തുമസ് – പുതുവത്സാരാശംസ കൾ നേർന്നു.

ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. – ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ‘ഫോട്ടോണിക് ബയോസെൻസർ’ എന്ന  വിഷയത്തിൽ ഡോ. ലിബു കെ. അലക്‌സാണ്ടറിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

 

ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം:30 വരെ അപേക്ഷിക്കാം 

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോമേഴ്‌സ് ആന്റ് സ്പോക്കൺ ഹിന്ദി (പാർട്ട് ടൈം – ആറു മാസം) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഡിസംബർ 30-ന് വൈകീട്ട് അഞ്ചു മണി വരേ നീട്ടി. രജിസ്‌ട്രേഷൻ ഫീസ് 135/- രൂപ. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ തപാൽ മുഖേനയോ വകുപ്പ് മേധാവി, ഹിന്ദി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635 ( ഫോണ്‍ – 0494 2407252 ) എന്ന വിലാസത്തിൽ ഡിസംബർ 31-നകം ലഭ്യമാക്കണം. ഫോൺ : 0494 2407016, 7017, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

 

എൻ.എസ്.എസ്. ഗ്രേസ് മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS – V – UG – 2022 പ്രവേശനം ) ബി.വോക് വിദ്യാർഥികൾക്ക് എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്‌മന്റ് സിസ്റ്റം വഴി ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഡിസംബർ 23 മുതൽ ലഭ്യമാകും. അവസാന തീയതി ജനുവരി ആറ്.

 

ടോക്കൺ രജിസ്‌ട്രേഷൻ

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ( CBCSS ) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ നവംബർ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന 2023 പ്രവേശനം പരീക്ഷാർഥികൾക്ക് ഓൺലൈനായി ഡിസംബർ 23 മുതൽ ടോക്കൺ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ഫീസ് : 2750/- രൂപ. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) എം.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 15 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്ന് മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം വർഷ ബി.എച്ച്.എം. ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും. കേന്ദ്രം : ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‍മെന്റ്, ലക്കിടി, വയനാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2019, 2020 പ്രവേശനം ) ഏപ്രിൽ 2024, ( 2016 മുതൽ 2018 വരെ പ്രവേശനം ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജനുവരി ആറ് വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!