Section

malabari-logo-mobile

തമിഴ്‌നാട്ടില്‍ ബന്ദ്; വൈകോ അറസ്റ്റില്‍

HIGHLIGHTS : ചെന്നൈ: കൊളംബോയില്‍ നടക്കുന്ന കേമണ്‍ വെല്‍ത്ത് ഉച്ചകോടി (ചോഗം) ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. തമിഴ് അനുകൂല ര...

vaiko_newചെന്നൈ: കൊളംബോയില്‍ നടക്കുന്ന കേമണ്‍ വെല്‍ത്ത് ഉച്ചകോടി (ചോഗം) ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. തമിഴ് അനുകൂല രാഷ്ര്ട്രീയ സംഘടനകളും വൈകോയുടെ എംഡി എംകെയും സംയുക്തമായാണ് സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മധുരയില്‍ ട്രെയിന്‍ തടഞ്ഞ എംഡി എംകെ നേതാവ് വൈകോ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

അതേ സമയം നിലവിലെ ഭരണകക്ഷിയായ അണ്ണാഡി എംകെയും, ഡിഎംകെയും ബന്ദിന് അനുകൂലിച്ചിട്ടില്ല. അതിനാല്‍ ഇന്നത്തെ ബന്ദില്‍ കാര്യമായ പ്രതികരണം നടക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. ബന്ദിന് മുന്നോടിയായി തിങ്കളാഴ്ചയും മധുരയിലും കോയമ്പത്തൂരിലും സമരക്കാര്‍ തീവണ്ടി തടയുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് മധുരയില്‍ 65 പേരെയും കോയമ്പത്തൂരില്‍ 41 പേരെയും അറസ്റ്റ് ചെയ്തു.

sameeksha-malabarinews

സമ്മേളനത്തില്‍ നിന്നും പ്രധാനമന്ത്രി വിട്ടു നില്‍ക്കുന്നുവെന്ന വാര്‍ത്ത വളരെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ പ്രതിനിധിയെ അയക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

 

ഫോട്ടോ കടപ്പാട്:ദി ഹിന്ദു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!