ചിറമംഗലം എ.യു.പി സ്‌കൂളിന്റെ105-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു

പരപ്പനങ്ങാടി:ചിറമംഗലം എ യു പി സ്‌കൂളിന്റെ105-ാം വാര്‍ഷികവും സ്‌കൂളില്‍ നിന്നു വിരമിക്കുന്ന സുരേഷ് വി.പി, ഷീബ ടി.കെ എന്നിവരുടെ യാത്രയയപ്പും സ്‌കൂള്‍ പി.ടി.യെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തി.

ചടങ്ങിന്റെ ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. പട്ടുറുമാല്‍ ഫെയിം റെഹ്‌മിന്‍ വിശിഷ്ടാതിഥിയായിരുന്നു.
പി ടി എ പ്രസിഡണ്ട് റഫീഖ് അദ്ധ്യക്ഷനായ ചടങ്ങില്‍ കൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.ഡിവിഷന്‍ കൗണ്‍സിലര്‍ മോഹന്‍ദാസ്മാസ്റ്റര്‍, സ്‌കൂള്‍ മേനേജര്‍ സേതുമാധവന്‍, സെയ്തലവി, നസീറ അയൂബ് എന്നിവര്‍ സംസാരിച്ചു.

വിരമിക്കുന്ന അധ്യാപകര്‍ക്ക് പി ടി എ യും, പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഉപഹാരസമര്‍പ്പണം നടത്തി. എല്‍എസ്എസ്,യുഎസ്എസ് ജേതാക്കളെയും, സംസ്‌കൃത നാടകത്തില്‍ സബ്ജില്ലയിലും ജില്ലയിലും മികച്ച നടനായി തെരഞ്ഞെടുത്ത മാസ്റ്റര്‍ അശ്വന്തിനെയും ചടങ്ങില്‍ ആദരിച്ചു.
ഷീബ ടീച്ചര്‍ വിരമിക്കല്‍ പ്രസംഗം നടത്തി.
തുടര്‍ന്ന് മെഹ്‌റിന്റെ മാപ്പിളപ്പാട്ടു ഗാനമേളയും അരങ്ങേറി. അനൂജ് നന്ദി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top