ചിറക് @26 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

പരപ്പനങ്ങാടി:നവജീവൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷമായ ചിറക് @26 സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് വിനോദ് തള്ളശ്ശേരി കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വായനശാല വനിതാവേദി പ്രസിഡണ്ട് സിമി നടുവത്ത് അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ശീതള സ്വാഗതവും പറഞ്ഞു.

തുടർന്ന് വനിതാ വേദി അംഗങ്ങൾ ന്യൂ ഇയർ ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറുകയും ആശംസകൾ നേരുകയും ചെയ്തു. വനിതാ വേദി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

വനിതാ വേദി വൈസ് പ്രസിഡണ്ട് ഷർബിൻ നന്ദി പറഞ്ഞ ചടങ്ങിൽ ജോയിൻ സെക്രട്ടറി സുനിത ഏവർക്കും പുതുവത്സരാശംസകൾ നേർന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top