
പരപ്പനങ്ങാടി:കളഞ്ഞ് കിട്ടിയ സ്വർണ്ണമാല ഉടസ്ഥന് തിരിച്ച് നൽകി മാതൃകയായി ഹംസ മാളിയേക്കൽ .
കഴിഞ്ഞ ദിവസമാണ് കർഷനായ ഹംസയ്ക്ക് ഉള്ളണം മുണ്ടിയൻകാവ് പരിസരത്ത് നിന്ന് 1 പവൻ തൂക്കം വരുന്ന സ്വർണ്ണമാല കളഞ്ഞു കിട്ടിയത് . അന്നുമുതൽ ഉടമസ്ഥനെ തേടിയുള്ള അന്വേഷണത്തിൽ ആയിരുന്നു ഹംസ . ഇതിനിടയിൽ അങ്ങാടിയിലെ ചായക്കടയിൽ നിന്നും ചിലരുടെ സംസാരത്തിനിടയിൽ തനിക്ക് കിട്ടിയ മാല ഉള്ളണത്തെ കെ.പി ശംസുവിന്റെ മകളുടെതാണെന്ന് അറിഞ്ഞ ഹംസ ഉടനെ ശംസുവിനെ കണ്ട് മാല കൈമാറുകയായിരുന്നു.
ഹംസയുടെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




