Section

malabari-logo-mobile

ബഹറൈനിലെ പുതിയ എണ്ണശേഖരം: കണ്ണുവെച്ച് ചൈനീസ് കമ്പനികളും

HIGHLIGHTS : മനാമ : ബഹറൈന്റെ പടിഞ്ഞാറന്‍ തീരത്ത് കണ്ടെത്തിയ പുതിയ എണ്ണശേഖരത്തിന്റെ ഖനനത്തിനായി ചൈനീസ് ഭീമന്‍ കമ്പനികളും

മനാമ : ബഹറൈന്റെ പടിഞ്ഞാറന്‍ തീരത്ത് കണ്ടെത്തിയ പുതിയ എണ്ണശേഖരത്തിന്റെ ഖനനത്തിനായി ചൈനീസ് ഭീമന്‍ കമ്പനികളും രംഗത്ത്. ചൈനീസ് കമ്പിനിായ സിനപെക്കുമായി ഇതിനായുള്ള ചര്‍ച്ചകള്‍ മന്ത്രാലയം മനാമയില്‍ നടത്തിക്കഴിഞ്ഞു.

ചൈന പ്രധാനമായും പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ ഇതില്‍ കൂടതലും സൗദിയില്‍ നിന്നും ഇറാനില്‍ നിന്നുമാണ്. എന്നാല്‍ പുതുതായി എണ്ണശേഖരം കണ്ടെത്തിയ സാഹചര്യത്തിലാണ് ചൈന ബഹറൈനുമായിചേര്‍ന്ന് പെട്രോ രംഗത്ത് നിക്ഷേപത്തിന് ഒരുങ്ങുന്നത്.

sameeksha-malabarinews

ഇപ്പോഴും പുതുതായി കണ്ടെത്തിയ എണ്ണശേഖരത്തില്‍ നിന്ന് എത്ര ഖനനംചെയ്യാമെന്ന് കണ്ടെത്താനായില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!