
പരപ്പനങ്ങാടി : നവംബര്‍ 17-ന് നഹാസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയിലെ കെ.കെ. ഓഡിറ്റോറിയത്തില്‍ ശിശു ദിനാഘോഷം നടത്തി. കുട്ടികളുടെ ഡോ. മുഹമ്മദ് അലാവുദീന്‍ (പീഡിയാട്രിഷന്‍) മുഖ്യനേതൃത്വം വഹിച്ച പരിപാടിയില്‍ 1000-ത്തിലധികം കുട്ടികള്‍ പങ്കെടുത്തു.
രാവിലെ 8:30-ന് ആരംഭിച്ച പരിപാടി വൈകുന്നേരം അവസാനിച്ചു. കുട്ടികളുടെ പാട്ട് , നൃത്തം, കഥ പറയല്‍, ഒപ്പന, കളറിംഗ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. കളറിംഗ് മത്സരത്തിന്റെ ജഡ്ജായ ഷിജിന്‍ സര്‍ (ജെമ്‌സ് സ്‌കൂള്‍, കൂരിയാട്) കുട്ടികളുടെ കഴിവുകള്‍ വിലയിരുത്തി, വിജയിയെ പ്രഖ്യാപിച്ചു.
പ്രൊഫ. ഇ. പി. മുഹമ്മദ് അലി, ഡോ. അബ്ദുല്‍ മുനീര്‍ (എം.ഡി.), ഡോ. റജീന ഇ.പി. (ഡയറക്ടര്‍), എം. അഹമ്മദ് അലി (ജനറല്‍ മാനേജര്‍), ഇ.പി. ഉമ്മര്‍ (മാനേജര്‍), സക്കറിയ (എച് ആര്‍ മാനേജര്‍), ഡോ. നസ്രീന്‍ അബൂബക്കര്‍, നഹാസ് ഹോസ്പിറ്റലിലെ സ്റ്റാഫുകള്‍ എന്നിവര്‍ പങ്കെടുത്തു. ഡോ. സുരേഷ്, ഡോ. രാഖി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




