
പരപ്പനങ്ങാടി:കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയായ തീമാറ്റിക് ക്യാമ്പയിനിന്റെ ഭാഗമായി ജി.എം എല്‍ പി സ്‌കൂള്‍ പരപ്പനങ്ങാടി , കാച്ചടി പി എം എസ് എ എല്‍ പി സ്‌കൂള്‍ എന്നിടങ്ങളിലെ ഹരിത സേനാംഗങ്ങള്‍ കടല്‍തീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിത കര്‍മ സേനയ്ക്ക് കൈമാറി.
പരപ്പനങ്ങാടി മത്സ്യഭവന്റെ സഹകരണത്തോടെയാണ് ട്വിന്നിംഗ് പ്രോഗ്രാമായി കുട്ടികള്‍ ആലുങ്ങല്‍ ബീച്ച് ശുചീകരിച്ചത്.ജി എം എല്‍ പി സ്‌കൂള്‍ പരപ്പനങ്ങാടി ആതിഥേയരായിരുന്ന പരിപാടിയില്‍ കുട്ടികളുടെ തെരുവ് നാടകം , റാലി, ലഘുലേഖേ വിതരണം സ്‌നേഹ വിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
പരപ്പനങ്ങാടി ഉപജില്ല ഓഫീസര്‍ ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ നൗഷര്‍ ബാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെടുവ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈജു മുഖ്യ പ്രഭാഷണം നടത്തി. മത്സ്യഭവന്‍ പ്രതിനിധികളായ ബിസ്‌ന വി , അനഘ
പ്രധാനധ്യാപികമാരായ പി.ജി മിനി ടീച്ചര്‍, കെ കദിയുമ്മ, എച്ച് എം ഫോറം കണ്‍വീനര്‍ കെ.പി വിജയ കുമാര്‍ മാസ്റ്റര്‍, പി.ടി എ പ്രസിഡന്റ് കെ ഷാജി , എസ് എം സി ചെയര്‍മന്‍ കെ.പി ഹസ്‌കര്‍ , മുജീബ്, സൗദാബി, അധ്യാപകര്‍, സാഗര്‍ മിത്ര അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




