തിരുവനന്തപുരം: ഈ വര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ പ്രഖ്യാപിച്ചു സംസ്ഥാനത്ത് 23 പേരാണ് മെഡലിന് അര്‍ഹരായത് .അതില്‍ മലപ്പുറം ജില്ലയില്‍ നിന്നും 5 പേര്‍ക്കാണ് മെഡല്‍ ലഭിച്ചത്.
സഫീറലി (സിവില്‍ എക്‌സൈസ് ഓഫിസര്‍,മലപ്പുറം സ്‌പെഷ്യല്‍ സ്‌ക്വാഡ് ), ജ്യോതി ടി .കെ (വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍, പൊന്നാനി റെയിഞ്ച് ),നിമിഷ എ. കെ (വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍,കാളികാവ് റേഞ്ച്), നിതിന്‍ ചോമാരി (സിവില്‍ എക്‌സൈസ് ഓഫീസര്‍,മലപ്പുറം ഡിവിഷന്‍ ഓഫീസ് ) വി അബ്ദുറഹിമാന്‍ ( സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍, മലപ്പുറം ഡിവിഷന്‍ ഓഫീസ് ) എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.




