ഡിജിറ്റല്‍ സാക്ഷരത സര്‍വെ ആരംഭിച്ചു

തിരൂരങ്ങാടി:സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരതയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ 21-ഡിവിഷനില്‍ സര്‍വെ ആരംഭിച്ചു. വര്‍ത്തമാന കാലത്ത് പണമിടപാടുകള്‍ വരെ ഡിജിറ്റലിലേക്ക് മാറിയ സാഹചര്യത്തില്‍ അതേ കുറിച്ച് എല്ലാവര്‍ക്കും അറിവ് പകരുന്നതിനുള്ള പദ്ധതിയാണ് ഡിജിറ്റല്‍ സാക്ഷരത.

ഡിവിഷന്‍ കൗണ്‍സിലറും നഗരസഭ വികസന കാര്യ ചെയര്‍മാനുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ സര്‍വെ ഉദ്ഘാടനം ചെയ്തു, ബഷീര്‍ ഒള്ളക്കന്‍, ഒ റാഫി, സി, വി ബാസിത് എന്നിവര്‍ സംസാരിച്ചു, തിരൂരങ്ങാടി പി എസ് എം ഒ കോളജ് എന്‍ എസ് എസ് വളണ്ടിയര്‍മാരായ ടി കെ മുഈന, കെ കെ അനീന, കെ തസ്രീഫ്, ടി റജീല്‍, പി നാഫില, വി
നാജിയ, കെ അനഘ, കെ അക്ഷയ, പി സി ഷിഗ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top