മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി;രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരയുണ്ടായ വധഭീഷണിയില്‍ രണ്ടുപേര്‍ പിടിയിലായി. പാലക്കാട് സ്വദേശികളായ രണ്ടുപേരെയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അയല്‍വാസിയോടുള്ള പകതീര്‍ക്കാന്‍ അയാളുടെ ഫോണ്‍ മോഷ്ടിക്കുകയും അതില്‍നിന്ന് ഒരു നമ്പറിലേക്ക് സന്ദേശം അയക്കുകയും ചെയ്‌തെന്നാണ് ഇവരില്‍ നിന്ന് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യം പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

കുന്നംകുളം സ്വദേശിയായ ഒരാളുടെ ഫോണിലേക്കാണ് ഇന്നലെ മുഖ്യമന്ത്രിയെ വധിക്കുമെന്ന സന്ദേശം വന്നത്.

Share news
error: Content is protected !!
Scroll to Top