HIGHLIGHTS : Chicken Nirvana is super tasty and easy to make.

1.ചിക്കന്‍- 1 കിലോ
2.മഞ്ഞള്‍പ്പൊടി-അര ടീസ്പൂര്‍
3.കുരുമുളക് പൊടി-1 ടേബിള്‍ സ്പൂണ്‍
4.കാശ്മീരി ചില്ലി പൗഡര്‍- 2ടേബിള്‍
5.മുളക് പൊടി-1 ടേബിള്‍ സ്പൂണ്‍
6.ചെറുനാരങ്ങ- പകുതി(നീരെടുത്തത്)
7.ഗരമസാലപ്പൊടി-അര ടീസ്പൂണ്‍
8.ഉപ്പ് -ആവശ്യത്തിന്
9.വാഴയില
10.വെളിച്ചെണ്ണ
11. കറിവേപ്പില
12.തേങ്ങാപ്പാല്‍-അരമുറി തേങ്ങയുടെ പാല്‍(ഒന്നാം പാല്‍)
13. പച്ചമുളക്-5 എണ്ണം
14. ഇഞ്ചി-ചെറിയകഷ്ണം നീളത്തില്‍ അരിഞ്ഞത്

തയ്യാറാക്കുന്ന വിധം
ചിക്കന്‍ മുറിച്ച് (മീഡിയം കഷ്ണങ്ങളാക്കിയത്) കഴുകി വെള്ളം നന്നായി വാര്‍ത്ത ശേഷം ഒന്നുമുതല്‍ എട്ടു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിച്ച് അരമണിക്കൂര്‍ വെക്കുക. പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് ചൂടായി വരുമ്പോള്‍ ചിക്കന്‍ സാധാരണ പൊരിച്ചെടുക്കുന്നതുപോലെ പൊരിച്ച് എടുക്കുക. ഒരു ചട്ടി അടുപ്പില്‍ വെച്ച് അതിലേക്ക് ഒന്നര ടീസ്പൂണ്‍ വെളിച്ചണ്ണ ഒഴിച്ച് അതിന് മുകളിലേക്ക് വാട്ടിയെടുത്ത വാഴയില വെച്ച് ഇതിന് മുകളി നാല് അല്ലി കറിവേപ്പില വെക്കുക. ഇതിന് മുകളിലേക്ക് വറുത്ത് വെച്ചിരിക്കുന്ന ചിക്കന്‍ പരത്തിവെക്കുക. ഇതിന് മുകളിലേക്ക് തേങ്ങാപാല്‍ ഒഴിക്കുക ഇതിലേക്ക് നടുകീറിയ പച്ചമുളക് , ഇഞ്ചി ചെറുതായി അരിഞ്ഞവ എന്നിവ ഇട്ടുകൊടുക്കുക. ഇതിന് മുകളിലേക്ക് കുറച്ച് കുരുമുക് പൊടി, കുറച്ച് ഗരമസാപ്പൊടി, എന്നിവ ചേര്‍ത്ത ശേഷം സ്റ്റൗ ഓണ്‍ ചെയ്യുക. തേങ്ങാപ്പാല്‍ നന്നായി തിളച്ച് വരുമ്പോള്‍ ചക്കന്‍ പീസ് എല്ലാം ഒന്ന് മറച്ചിട്ട് കൊടുക്കുക. കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒന്ന് ഇളക്കുക. ഒരു നാലഞ്ച് മിനിറ്റ് നന്നായി തിളച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യുക. സൂപ്പര്‍ ടേസ്റ്റുള്ള ചിക്കന്‍ നീര്‍വാണ തയ്യാര്‍.