ചിക്കന്‍ ലോലിപോപ്പ് പുറത്തുനിന്നു വാങ്ങികഴിക്കാതെ ഇനി വളരെ രുചികരമായ് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കാം. ചിക്കന്‍ ലോലി പോപ്പ് തയ്യാറാക്കാന്‍ ചിക്കന്‍ വിങ്സോ അല്ലെങ്കില്‍ ലെഗ് പീസോ ഉപയോഗിക്കാം.
ആവശ്യമായ ചേരുവകള്‍
ചിക്കന്‍ വിങ്സ് (500 ഗ്രാം) – ലോലിപോപ്പ് രൂപത്തില്‍ മുറിച്ചത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് (1 ടേബിള്‍ സ്പൂണ്‍)
മുളകുപൊടി (1-2 ടീസ്പൂണ്‍)
മഞ്ഞള്‍പ്പൊടി (1/2 ടീസ്പൂണ്‍)
സോയ സോസ് (1 ടീസ്പൂണ്‍)
വിനാഗിരി (1 ടീസ്പൂണ്‍)
കോണ്‍ഫ്‌ലോര്‍ (3 ടേബിള്‍ സ്പൂണ്‍)
മൈദ (2 ടേബിള്‍ സ്പൂണ്‍)
മുട്ട (1 എണ്ണം)
ഉപ്പ് (ആവശ്യത്തിന്)
വെള്ളം (ആവശ്യത്തിന്)
വറുക്കാന്‍ ആവശ്യമായ എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കന്‍ ലോലിപോപ്പ് പീസുകള്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തില്‍ വെക്കുക.
ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, സോയ സോസ്, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിക്കുക. ഇത് 30 മിനിറ്റ് മാറ്റിവെക്കുക.
ഒരു വലിയ പാത്രത്തില്‍ കോണ്‍ഫ്‌ലോര്‍, മൈദ, മുട്ട, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് ഒരു കട്ടിയുള്ള മാവ് ഉണ്ടാക്കുക. മാവ് അധികം ലൂസായിപോവരുത്
മാരിനേറ്റ് ചെയ്ത ചിക്കന്‍ കഷണങ്ങള്‍ ഈ മാവില്‍ മുക്കി നന്നായി കോട്ട് ചെയ്യുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി, മീഡിയം തീയില്‍ ചിക്കന്‍ പീസുകള്‍ ഓരോന്നായി ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കുക.
വറുത്ത ചിക്കന്‍ ലോലിപോപ്പുകള്‍ ടിഷ്യൂ പേപ്പറില്‍ വെച്ച് എണ്ണ കളയുക.
ഇത് ചൂടോടെ തന്നെ ടൊമാറ്റോ സോസോ, ഷെസ്വാന്‍ ചട്‌നിയോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




