തിരൂരങ്ങാടി : ചെമ്മാട് മാനിപ്പാടത്തിനടുത്ത് വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷണസംഘം മൂന്ന് ലക്ഷം രൂപയും സ്വര്‍ണ്ണവും കവര്‍ന്നു കൊല്ലഞ്ചേരി അസറുദ്ധീന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടിലുള്ളവര്‍ താഴെ കിടന്നുറങ്ങുമ്പോഴാണ് മോഷണം നടന്നത്. വീടിന്റെ മുകളിലെ വാതില്‍ പൊളിച്ചു അകത്തുകയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച മൂന്ന് ലക്ഷത്തിഇരുപതിയനായിരം രൂപയും പതിനൊന്നേകാല്‍ പവനുമാണ് കവര്‍ന്നത്. അസറുദ്ധീന്റെ ചെമ്മാട്ടെ മൊബൈല്‍ ഷോപ്പിലെ പണമാണ് വീട്ടില്‍ സ,ൂക്ഷിച്ചിരുന്നത്.
തിരൂരങ്ങാടി പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ബോംബ് സ്‌ക്വാഡും വിരലടയാളവിദ്ഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.




