വിദ്യഭ്യാസമന്ത്രിയുടെ വീട്ടിലേക്ക് എഐവൈഎഫ് മാര്‍ച്ച് നടത്തി

aiyfപരപ്പനങ്ങാടി : പ്ലസ്ടു വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശത്തില്‍ വിദ്യഭ്യാസമന്ത്രി രാജിവെക്കണെമെന്നാവിശ്യപ്പെട്ട് പികെ അബ്ദുറബ്ബിന്റെ പരപ്പനങ്ങാടിയിലെ വസതിയിലേക്ക് എഐവൈഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് വസതിയുടെ നൂറ് മീറ്റര്‍ അകലെ വച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച് ഉണ്ടാകുമെന്നറിഞ്ഞ് ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

മാര്‍ച്ച് തടഞ്ഞതിനെതുടര്‍ന്ന് പ്രവര്‍ത്തകര്‍ ബീച്ച് റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് സംഘടിപ്പിച്ച യോഗം സിപിഐ ജില്ല ജോയന്റ് സക്രട്ടറി അഡ്വ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.എഐവൈഎഫ് ജില്ലസക്രട്ടറി ബാബുരാജ്, സമദ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top