ചെമ്മാട് ബ്ലോക്ക് റോഡ് ജംഗ്ഷൻ പൊട്ടിപ്പൊളിഞ്ഞു: അപകടം നിത്യസംഭവം

തിരൂരങ്ങാടി: ജനത്തിരക്കേറിയ ചെമ്മാട് ടൗണിൽ ബ്ലോക്ക് റോഡ് ജംഗ്ഷൻ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ പ്രധാന ഓഫീസുകളിലേക്കുള്ള ജംഗ്ഷനാണിത്. ഇവിടെ തന്നെയാണ് തിരൂരങ്ങാടി വില്ലേജ് ഓഫീസ് നിലകൊള്ളുന്ന ഇവിടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുമുണ്ട്. കക്കാട്, തിരൂരങ്ങാടി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി തിരിഞ്ഞാണ് പോകുന്നത് .
അതു കൊണ്ടു തന്നെ ഈ ഭാഗത്ത് എപ്പോഴും നല്ല വാഹനത്തിരക്കും ജനത്തിരക്കുമാണ്.ഇവിടെ  റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് ഏറെ നാളായി കുണ്ടും കുഴിയും കാരണം ഇരുചക വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ തിരിഞ്ഞും മറിഞ്ഞു പോകുമ്പോൾ ബ്ലോക്ക് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പെടാതെ അപകടങ്ങൾ സംഭവിക്കുന്നു ഇരുചക്രവാഹനങ്ങളും അല്ലാത്തതുമായ പല വാഹനങ്ങളും ഇവിടെ അപകടത്തിൽ പെടുന്നത നിത്യസംഭവമാണ്.
കഴിഞ്ഞ ദിവസം ഒരു പൊതു പ്രവർത്തകൻ പി ഡബ്ല്യു ഡി പരാതി പരിഹാര വിഭാഗം ടോൾ ഫ്രീ നമ്പറിൽ അറിയിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പിഡബ്ല്യു ഡി (റോഡ് വിഭാഗം) ഓഫീസിൽ നിന്ന് അറിയിച്ചത് മഴ കാരണമാണ് റോഡ് നന്നാക്കാത്തത് എന്നാണ്. റോഡ് എത്രയും പെട്ടൊന്ന് നന്നാക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് ടാക്സി ജീവനക്കാർ .

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •